തിരുവനന്തപുരം: ബസില്‍ യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കന്യാകുമാരി സ്വദേശി സുനില്‍കുമാറി(46) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമ്ബാനൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.ഇന്നലെ തമ്പാനൂര്‍ ആര്‍എംഎസിനു സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് യാത്രക്കാരിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു.