ചെങ്ങന്നൂര്‍: കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഹോണ്ട സിറ്റി കാറില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല.മാന്നാര്‍ കുരട്ടിക്കാട് വല്യവീട്ടില്‍ തറയില്‍ സുരേന്ദ്ര പണിക്കര്‍, ഭാര്യ പുഷ്പ, മക്കള്‍ ഗായത്രി, നന്ദന, ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സന്തോഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.വ്യാഴാഴ്ച വൈകീട്ട് 3.30-ന് എം.സി റോഡില്‍ മുളക്കുഴ പെട്രോള്‍പമ്ബിന് സമീപം ആണ് അപകടം നടന്നത്. തമിഴ്നാട്ടിലെ മാര്‍ത്താണ്ടത്ത് നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ഗായത്രിയെ കൂട്ടിക്കൊണ്ട് വരുന്ന വഴിയാണ് അപകടം നടന്നത്.ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും നിയന്ത്രണം വിട്ടു വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയപ്പോഴാണ് പോസ്റ്റിലിടിച്ചത്. തൂണൊടിഞ്ഞ് തൊട്ടടുത്തുള്ള കാനയിലേക്ക് വണ്ടി ഇടിച്ചു നിന്നു.