കൊച്ചി: ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാര്‍(37) ആണ് മരിച്ചത്.ഫോര്‍ട്ട്കൊച്ചി വെളിയില്‍ നിന്ന് ബൈക്കില്‍ വരികയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവയെന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ യുവാവ് തല്‍ക്ഷണം മരിച്ചു.മകന്‍ നാല് വയസുകാരന്‍ ധീരവ് കൃഷ്ണയെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്ബാണ് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാല്‍ നടയാത്രക്കാരന്‍റെ ജീവനെടുത്തത്. കേസില്‍ ഒളിവില്‍ പോയ ബസ് ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.