തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയിട്ടും ഒന്നും ചെയ്യാതെ പൊലീസും എക്സൈസസും. വധശ്രമം, മൃഗവേട്ട, ലഹരികച്ചവടം തുടങ്ങിയ കേസുകളില്‍ പെട്ട കൊടുംക്രിമിനലായ ദിലീപാണ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തിയത്. ഇക്കഴിഞ്ഞ ദിവസവും ദിലീപിനെ പിടികൂടിയെങ്കിലും പൊലീസ് വീഴ്ച ആവര്‍ത്തിച്ചു കഞ്ചാവ് കച്ചവടക്കാര്‍ക്കിടിയില്‍ ചന്തുവെന്ന വിളിക്കുന്ന ദിലീപിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഷോഡ് പൊലീസ് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെത്തിയത് ഇതൊക്കെയാണ്…. കഞ്ചാവും, ഹാഷിഷ് ഓയിലും, കാട്ടുപ്പന്നിയുടെയും പാസിന്റെയും നെയ്യ്, നാലു ലക്ഷം രൂപ, പന്നിയുടെ തലയോട്ടി, നാടന്‍തോക്ക്… തിരുവനന്തപുരത്തെ ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ ദിലിപിനെ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.20 ലധികം കേസിലെ പ്രതിയാണ് ദിലീപ്, 2017ല്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിന് തൊടുപുഴ കോടതി ദിപീലിനെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോൾ ഹൈക്കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങി. വീണ്ടും പൊലീസിന്റയും എക്സൈസിന്റെയും കണ്മുന്നില് കഞ്ചാവ് കച്ചവടം നടത്തി. പിടിക്കപ്പെട്ടു.കോടതി ശിക്ഷിച്ച ഒരു പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ചെയ്താല്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ കോടതിയെ സമീപിക്കണം. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അതുണ്ടായില്ല, കഴിഞ്ഞ വര്‍ഷം കഞ്ചാവ് കടത്തുന്നതിനിടെ ദിലീപ് വീണ്ടും ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായി. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആറ്റിങ്ങല്‍ എസ്.എച്ച്.ഒ എക്സൈസിന് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.