തിരുവനന്തപുരം : സോഷ്യലിസ്റ്റ് മുൻ കേന്ദ്രമന്ത്രിയുമായ രാജ് നാരായൺജിയുടെ സ്മരണാർത്ഥം ലോക് ബന്ധുരാജ് നാരായൺ ജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദ്യശ്യമാധ്യമപുരസ്ക്കാരങ്ങൾ നവംബർ 21 ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.ബി ആർ ചേപ്രാ പുരസ്ക്കാരം നൽകുന്നത് ഫ്ളവേഴ്സ് 24 ചാനലുകളുടെ മാനേജിംങ് ഡയറക്ടർ ആർ ശ്രീ കണ്ഠൻ നായർക്കാണ് .ചടങ്ങിൽ ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരവും വാർത്ത ചാനലുകളുടെ മികച്ച റിപ്പോർട്ടർ, അവതാരകർ, തുടങ്ങിയവർക്കും അവാർഡുകൾ വിതരണം ചെയ്യും.