തലശേരി: ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടയില്‍ പിടികയില്‍ വെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബസ് ഡ്രൈവറായ യശ്വന്തിനാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. വടക്കുമ്ബാട് കുളി ബസാര്‍ സ്വദേശിയാണ് യശ്വന്ത്. കൈക്കും കാലിനും ദേഹത്തും വെട്ടേറ്റ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചു.നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ന്യൂമാഹി പൊലിസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തലശേരി എ.സി.പി. നിഥിന്‍ രാജ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.