തിരുവനന്തപുരം :അഖിലഭാരത അയ്യപ്പ സേവാ സംഘം ആറ്റുകാൽ ശാഖയുടെ നേതൃത്വത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ഇടത്താവളമായ ആറ്റുകാലിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് അന്നദാനം നൽകുന്നതിന് തുടക്കമായി ആറ്റുകാൽ ക്ഷേത്രം വക അന്നദാനം മണ്ഡപത്തിൽ രാത്രി 7 മണി മുതൽ 12 മണി വരെയാണ് അന്നദാനം നൽകുന്നത്. അന്നദാനത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രിസിഡന്റ് സംഗീത് കുമാർ നിർവഹിച്ചു. അയ്യപ്പസേവാസംഘം ആറ്റുകാൽ ശാഖ സെക്രട്ടറി ആർ.രവീന്ദ്രൻ നായർ മറ്റ് ഭാരവാഹികൾ പങ്കെടുത്തു