കോവളം: വാക്കുതര്‍ക്കത്തിനിടെ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍.നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷാണ് (34) അറസ്റ്റിലായത് അനുജന്‍ മനുവിനെയും (32) സുഹൃത്ത് കിരണിനെയുമാണ് ഇരുമ്ബുപൈപ്പുപയോഗിച്ച് തലക്കടിച്ചത്.തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.