തിരുവനന്തരം:- മനസ്സ് മലയാളനാടകസഹ്യദയ സംഘത്തിന്റെ ഏഴാം മത് നാടക ഉത്സവം കിഴക്കേകോട്ട പ്രിയദർശനി ഹാളിൽ നവംബർ 29 ത് മുതൽ ഡിസംബർ 5 വരെ നടക്കും. കേരളത്തിലെ ഏറ്റവും മികച്ച ഏഴ് പ്രൊഫഷണൽ നാടകങ്ങൾ ഈ മേളയിൽ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ ജനറൽ സെക്രട്ടറി കരുംകുളം ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ഉത്സവ ദിവസമായ 29 – ന് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവ്വഹിക്കും. തുടർന്ന് തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിക്കുന്ന കോഴിപ്പോര് .
രണ്ടാം ഉത്സവദിവസമായ മുപ്പതാം തീയതി കൗൺസിലർ വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം എം.എൽ.എ. വി.കെ പ്രശാന്ത് നിർവ്വഹിക്കും. തുടർന്ന് കായകുളം സപര്യ അവതരിപ്പിക്കുന്ന ചെമ്പൻ കുതിര. മൂന്നാം ഉത്സവദിവസമായ ഒന്നാം തീയതി ചിറയിൻകീഴ് അനുഗ്രഹ അവതരിപ്പിക്കുന്ന നാടകം നായകൻ.നാലാം ഉത്സവ ദിവസമായ രണ്ടാം തീയതി ചങ്ങനാശ്ശേരി അവതരിപ്പിക്കുന്ന നാടകം നാലുവരിപാത .അഞ്ചാം ഉത്സവ ദിവസമായ മൂന്നാം തീയതി നാടകം മധുരനെല്ലിക്ക. ആറാം ഉത്സവദിവസമായ നാലാം തീയതി ആരവം.ഏഴാം ഉത്സവ ദിവസമായ നാടകം അഞ്ചാം തീയതി നാടകം കാട്ടുമൂങ്ങ.