തിരുവനന്തപുരം :- അന്തരിച്ച കവിയും എഴുത്തുകാരനും ചലിച്ചിത്രകാരനുമായ ടി.പി രാജീവിന്റെ ഓർമ്മയിൽ ഞായറാഴ്ച്ച ടി.പി. രാജീവൻ സ്മൃതി സംഗമം നടക്കും മഹാത്മാ അയ്യൻകാളി ഹാളിൽ രാവിലെ 10 മണിക്ക് സാഹിത്യകാരൻ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും. സുഹൃത്തുക്കളുടെയും വായനക്കാരുടെയും സംഘാടനത്തിൽ നടക്കുന്ന രാജീവൻ സ്മൃതിദിനത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ലളിതകലാ അക്കാദമി, മാതൃഭൂമി ബുക്സ്, ഡി സി.ബിക്സ്, തൃശൂർ കറന്റ്, യൂണിവേഴ്സിറ്റി കോളേജ് മലയാള ഗവേഷണ കൂട്ടായ്മ എന്നിവയുടെ സഹകരണവുമുണ്ടെന്ന് സുഹൃദ് സംഘം ചെയർമാൻ രഞ്‌ജിത്, സെക്രട്ടറി ഒ.പി.സുരേഷ് എന്നിവർ അറിയിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, ശങ്കർ രാമകൃഷ്ണൻ, അഡ്വ. ഷിജുലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.