മണ്ണാർക്കാട് : പീഡനക്കേസില്‍ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി മുറിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.കൊല്ലങ്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസിലെ അതിജീവിതയാണ് കുഴഞ്ഞുവീണത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജയന്റെ വിസ്താരം പൂര്‍ത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം. ഉടന്‍ തന്നെ ജഡ്ജി കെഎം രതീഷ് കുമാര്‍ ഇടപെട്ടു. തുടര്‍ന്ന് അതിജീവിതയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ചികിത്സയ്ക്ക് ശേഷം ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. രക്ത സമ്മര്‍ദ്ദംകുറഞ്ഞതാണ് പ്രശ്‌നമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.