റാന്നി : അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പറയുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. പെരുനാട് മുറിക്കയ്യന്‍ മുക്കിന് സമീപം മുപ്പതോളം അടി താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.