കൊച്ചി : തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്ബ് വീട്ടില്‍ രജീഷ് (34) നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂര്‍ വട്ടക്കട്ടുകുടി മൊയ്തീന്‍ ഷാ, ഏലൂക്കര കാട്ടിപ്പറമ്ബ് വീട്ടില്‍ മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 29 ന് വൈകീട്ടാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തില്‍ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. എന്നാല്‍ ഈ സമയംഒളിവില്‍ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയത്.