കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച ശേഷം അതേബൈക്കില്‍ സ്റ്റേഷന്‍ കടവിലെത്തി സ്വര്‍ണ്ണമാലയും പൊട്ടിച്ചു കടന്ന കുപ്രസിദ്ധ കുറ്റവാളികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു.മുന്‍പ് രണ്ടു തവണ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം വെട്ടുകാട് സ്വദേശി അനൂപ് ആന്റണി (28), സഞ്ചു (27) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ജംഗ്ഷനു സമീപം നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്റെ ബൈക്ക് രണ്ടംഗ സംഘം മോഷ്ടിച്ചത്. തുടര്‍ന്ന് തുമ്ബ സ്റ്റേഷന്‍ പരിധിയില്‍ സ്റ്റേഷന്‍കടവില്‍ വച്ച് നടന്നുപോവുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാലയും കവര്‍ന്ന ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.പൊലീസ് സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ രണ്ടുപേരും പേട്ട, വഞ്ചിയൂര്‍, വലിയതുറ, തമ്ബാനൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളാണെന്ന് കഴക്കൂട്ടം പൊലീസ് എസ് എച്ച് ഒ ജെ.എസ്. പ്രവീണ്‍ പറഞ്ഞു.