ത്രിപുര : ത്രിപുരയില്‍ സിപിഎം ബിജെപി സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാവ് സാഹിദ് മിയ കൊല്ലപ്പെട്ടു. സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനുലാല്‍ സാഹയ്ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു
ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ സംഘര്‍ഷം തുടങ്ങിയപ്പോള്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് ബിജെപി മറുപടി നല്‍കി.