ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 300 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രി അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കത്വയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.