തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് മാസം മുമ്ബാണ് ജിഷ്ണുവിനെ നായ കടിച്ചത്.എന്നാല്‍, സംഭവശേഷം ജിഷ്ണു പ്രതിരോധ വാക്സിന് എടുത്തിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്ബ് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.