എരുമപ്പെട്ടി : എരുമപ്പെട്ടി വരവൂര്‍ തളിയില്‍ അയല്‍വാസിയായ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വിരുട്ടാണം കോളനി കൈപ്ര വീട്ടില്‍ മനോജ് (44) ആണ് മരിച്ചത്. അയല്‍വാസിയായ ഗോകുല്‍ ആണ് മനോജിനെ തീ കൊളുത്തിയത്.
ഇക്കഴിഞ്ഞ നവംബര്‍ 28 നായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിന്റെ ശരീരത്തിലേക്ക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ഗോകുല്‍ തീ വെയ്ക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഗുരുതരമായി പെള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നമനോജ് തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. പ്രതി ഗോകുലിനെ റിമാന്‍ഡ് ചെയ്തു.