കുന്നംകുളം : കുന്നംകുളത്ത് ബസിന് നേരെയുണ്ടായിരുന്ന ആക്രമണത്തില്‍ യാത്രക്കാരിയുടെ തലപൊട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.കാണിപ്പയ്യൂര്‍ സ്വദേശി രവിയാണ് അറസ്റ്റിലായത്. പെരുമണ്ണൂര്‍ സ്വദേശി മാരോട്ട് വീട്ടില്‍ നാരായണന്റെ ഭാര്യയായ പ്രേമലതയ്ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.തൃശ്ശൂരില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് നേരെയായിരുന്നു കല്ലേറ് ഉണ്ടായത്. ബസില്‍ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്ക് തര്‍ക്കമുണ്ടായി. തുട!ര്‍ന്ന് ബസ് ജീവനക്കാര്‍ രവിയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ രവി ബസിന് നേരെ കല്ലെറിഞ്ഞു. കല്ല് കൊണ്ട്യാത്രക്കാരിയായ പ്രേമലതയുടെ തലയ്ക്ക് പരുക്കേറ്റു. പ്രേമലതയെ ഉടന്‍ തന്നെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.