കണ്ണൂർ :കണ്ണൂര്‍ ചെറുപുഴയില്‍ കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരി ഗ്രന്ധിയുമായി നാല് യുവാക്കളെ വനം വകുപ്പിന്റെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 കോടി രൂപ വിലവരുന്ന കസ്തൂരിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഞെക്ലിയിലെ കൊമ്മച്ചി തെക്കെപറമ്മല്‍ സാദിജ്(40), വയക്കര സ്വദേശി കുറ്റിക്കാട്ടൂര്‍ വീട്ടില്‍ ആസിഫ് (31), കുഞ്ഞിമംഗലം കൊവ്വപ്രത്ത് റഹീമ മന്‍സിലില്‍ എം റിയാസ് (35) ,പഴയങ്ങാടി നെടുവമ്ബ്രം സ്വദേശി വി പി വിനീത് (27)എന്നിവരെയാണ് ചെറുപുഴ പാടിച്ചാലില്‍ വച്ച് വനം വകുപ്പ് കണ്ണൂര്‍ റെയ്ഞ്ച് ഫ്‌ലയിംഗ് സ്വകാഡ് പിടികൂടിയത്.തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിനീത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വലയിലാകുന്നത്.