തിരുവനന്തപുരം;ശ്രീപദ്മനാനാഭ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭഗവാൻ ശ്രീകൃഷ്ണ തങ്ക വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ബുധനാഴ്ച മുതൽ ജില്ലയിൽ പര്യടനം ആരംഭിക്കും.7ന് രാവിലെ 6 മണിക്ക് ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന യാത്ര ആറ്റിങ്ങൽ വീരകേരള പുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ( 7 മണി), പള്ളിപ്പുറം കാർത്തിക ക്ഷേത്രം, തോന്നൽ ദേവി ക്ഷേത്രം (8.45), കണിയാപുരം മഹാവിഷ്ണുക്ഷേത്രം( 9.15മണി), കഴക്കൂട്ടം മഹാശിവക്ഷേത്രം ( 9.45 മണി), കാര്യവട്ടം ധർമ്മശാസ്ത്ര ക്ഷേത്രം ( 10.15 മണി), പുലിയൂർക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ( 11 മണി), കുളത്തൂർ കോലത്തുകര മഹാദേവ ക്ഷേത്രം( 11.30 മണി), വെൻപാലവട്ടം ദേവി ക്ഷേത്രം ( 12 മണി), ആനയറ ദേവി ക്ഷേത്രം ( വൈകിട്ട് 5.30 മണി ) കരിയ്ക്കകം ദേവി ക്ഷേത്രം ( 7മണി) തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ വിവിധക്ഷേത്രങ്ങളിൽ പര്യടനം നടത്തുന്ന രഥ ഘോഷയാത്ര 13 ന് കോട്ടയ്ക്കകത്തെ ശ്രീവൈകുണ്ഠത്ത് ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രതിഷ്ഠിക്കും.