തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റായി. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയം അവധി പ്രഖ്യാപിച്ചു.