രാജസ്ഥാൻ : വിവാഹ ആഘോഷത്തിനിടെ വീട്ടിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ ചോർച്ചയുണ്ടായി അപകടം സംഭവിച്ചത്. പന്ത്രണ്ടോളം പേരുടെ പൊള്ളൽ ഗുരുതരമാണ്. ജോധ്പൂരിന് 60 കിലോമീറ്റർ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ 42 പേരും ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. വളരെ ഗുരുതരമായ അപകടമാണുണ്ടായത്. പരിക്കേറ്റവർ എംജിഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.