തിരുവനന്തപുരം : ഭിന്ന ശേഷി ക്കാരായ കുട്ടികൾക്കായി ലയൺസ്‌ക്ലബ്ബ് ഇന്റർനാഷണൽ ഡിക്സ്ട്രീട് 318എ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.11ന് രാവിലെ 9മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ മുൻ ഡി ജി പി വിൻ സൺ എം പോൾ ഉദ്ഘാടനം നിർവഹിക്കും. പാറശ്ശാല മുതൽ ഹരിപ്പാട് വരെ ക്ലബ് പരിധിയിൽ ഉള്ള 1000ൽ പരം ഭിന്ന ശേഷിക്കാരായ സ്കൂൾ കുട്ടികൾ പങ്കെടുക്കും. ലയൺസ് ഡിക്സ്ട്രീറ്റ് ഗവർണർ ലയൺ ഡോക്ടർ എ. കണ്ണൻ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. സമ്മാന വിതരണം സിറ്റി പോലീസ് കമ്മിഷണർ ജി. സ്‌പർജൻ കുമാർ ഐ പി എസ് നിർവഹിക്കും.