മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യവേ നിലത്ത് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം : മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂര്‍ പൊന്മന പുത്തന്‍പുര കിഴക്കതില്‍ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്.വ്യാഴാഴ്ച രാവിലെ ഒമ്ബതു മണിയോടെ തീരദേശ പാതയില്‍ ആറാട്ടുപുഴ തറയില്‍കടവ് ഫിഷറീസ് ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്.കാറ്ററിങ് ജോലിക്കാരിയായ ശോഭ ഇളയ മകന്‍ രാഹുലിനൊപ്പം രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് വരികയായിരുന്നു. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാല്‍വെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിന് കാരണം. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + 14 =