ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് പ്രസംഗിച്ച മധ്യപ്രദേശ് മുന്‍മന്ത്രി രാജാ പട്ടേരിയ അറസ്റ്റില്‍.മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കൂടിയായ പട്ടേരിയ നടത്തിയ പ്രസംഗം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.”ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ പ്രസ്താവന. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍, മോദിയെ തോല്‍പ്പിക്കണം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പടേരിയ വ്യക്തമാക്കി.
ഗ്രാമപ്രദേശമെന്ന് തോന്നിക്കുന്ന സ്ഥലത്ത് ചെറിയൊരു കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന പടേരിയെയാണ് വീഡിയോയില്‍ കാണുന്നത്. ‘മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും.ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ഭാവി അപകടത്തിലാണ്.നിങ്ങള്‍ക്ക് ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ മോദിയുടെ ‘ഹത്യ’യ്ക്ക് തയ്യാറാവുക. ഹത്യ എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നതാണ്” പടേരിയ വ്യക്തമാക്കി.