ഭക്തി സാന്ദ്രമായി ഭാ​ഗവത പ്രഭാഷണങ്ങൾ

തിരുവനന്തപുരം; ഭാ​ഗവതത്തിന്റെ വിവിധ കാണ്ഡങ്ങളും അതിന്റെ പ്രസക്തിയുമൊക്കെ ആചാരൻമാരുടെ മൊഴികളിൽ നിന്നും പ്രവഹിക്കുമ്പോൾ ഭക്തമനസുകൾ അനു​ഗ്രത്താൽ ചൊഴിയുന്നതിന് വേദി കൂടിയാകുകയാണ് തലസ്ഥാനത്തെ കോട്ടയ്ക്കത്തെ ശ്രീവൈകുണ്ഠത്ത് നടക്കുന്ന 38 മത് അഖിലഭാരത ശ്രീമഹദ് ഭാ​ഗവത മഹാ സത്രവേദയിൽ .

മഹാസത്രത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച സത്യംപരംധിമഹി സൂതശൌനക സംവാദവുമായി പാലക്കാട് ശ്രീകാന്തി ശർമ്മയും, ഭാ​ഗവത രചന പശ്ചാത്തലത്തിൽ നാരായണീയ ഹംസം കെ. ഹരിദാസ് ജി തിരുവനന്തപുരവും, കാന്തീസ്തുതിയുമായി സ്വാമി ആത്മാനന്ദ കരിമ്പിൻപുഴ ആശ്രമം പുത്തൂരും, ഭീഷ്മ സ്തുതിയിൽ ​ഗുരുവായൂർ കേശവൻ നമ്പൂതിരിയും, പരീക്ഷിത്തിന്റെ പ്രായോപവേശത്തിൽ തൃശ്ശൂർ ആർ രാജ​ഗോപാലവാര്യരും, വിരാട് സ്വരൂപവർണ്ണനശ്രീശുകസാരസ്വത്തിൽ മിഥുനപ്പള്ളി വാസുദേവൻ നമ്പൂതിരിയും, ബ്രഹ്മാണ്ഡ നിർമ്മാണ വർണ്ണന ഭ​ഗവാന്റെ അവതാര വർണ്ണത്തിൽ ത‍‍ൃപ്പൂണിത്തുറ രാജശ്രീ സം​ഗമേശൻ തമ്പുരാനും, ചതു;ശ്ലോകീ ഭാ​ഗവത്തിൽ കോഴിക്കോട് മാളവിക ഹരി​ഗോവിന്ദും, പുരാണ ലക്ഷണങ്ങളിൽ കലയപുരം വിഷ്ണുനമ്പൂതിരിയും ഭാ​ഗവത പ്രഭാഷണങ്ങൾ നടത്തി.

വൈകുന്നേരം ചീഫ് സെക്രട്ടരി വി.പി ജോയി ഐഎഎസും, ഭാ​ഗവതോത്തംസം അഡ്വ. റ്റി.ആർ . രാമനാഥനും പ്രഭാഷണങ്ങൾ നടത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × two =