തിരുവനന്തപുരം : സൈനീകരെ സോഷ്യൽ മീഡിയ വഴി അപമാനിച്ച നെയ്യാറ്റിൻകര സപ്ളെ കോ ജീവനക്കാരൻ സുജയ്കുമാറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുൻ സൈനീകരുടെ സംഘടനയായ എൻ.എക്സ്. സി.സി. ആവശ്യപ്പെട്ടു. കഴിഞ്ഞ 75 വർഷമായി രാജ്യം നേരിട്ട യുദ്ധങ്ങളിലും, തീവ്രവാദി ആക്രമണങ്ങളിലും , പ്രകൃതിക്ഷോഭങ്ങളിലുമെല്ലാം സംരക്ഷകരായി ; അനേകായിരം ജീവനുകളെ രാജ്യത്തിനു വേണ്ടിയും രാജ്യത്തെ ജനതയ്ക്കു വേണ്ടിയും ബലി നല്കിയ ഇന്ത്യൻ സേനയെയും , ജവാന്മാരെയും കാവൽ നായ്ക്കളായി കണ്ട ഇയാളുടെ മനോനില പരിശോധിച്ചു ജോലിയിൽ നിന്നും പുറത്താക്കണം. ഒരു സാധാരണ സൈനീകൻ ഇന്നും കേന്ദ്ര ഗവൺമെന്റിന്റെ പേ സ്കെയിലിൽ ചപ്രാസിയുടേതിന് തുല്യമായ ലെവലിൽ -3. യിലാണ് ഉൾപ്പെടുന്നത്. വെറും 21700/- രൂപാ അടിസ്ഥാന ശമ്പളം പറ്റി രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാൻ പോലും മടിയില്ലാതെ പോരാടുന്നവർ ഇന്നും അൺ സ്കിൽഡ് കാറ്റഗറിയാണ് എന്നതും; അങ്ങനെയുള്ളവരാണ് സേനയിൽ മഹാ ഭൂരിപക്ഷവും എന്ന് മനസ്സിലാക്കണം. സൈനീകർക്കും ,മുൻ സൈനീകർക്കെതിരെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ പ്രതികരിക്കുവാൻ വയോധികരായ മുൻ സൈനീകരെ നിരത്തിലിറക്കുന്ന അവസ്ഥ സൃഷ്ടിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രസ്തുത വിഷയത്തിൽ മേൽ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് അറിയിച്ചു. സംഘടനയുടെ സംസഥാന സംഘടനയുടെ അഖിലേന്ത്യാ പി.ആർ. ഒ. ശ്രീ.എം റ്റി. ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ExFA സംസ്ഥാന ജനറൽ സെക്രട്ടറി Lt.Col. ടി.ആർ ശാരദമ്മ (റിട്ട.)ദക്ഷിണ മേഖലാ സെക്രട്ടറി ബെന്നി കാരയ്ക്കാട്ട്, സംസ്ഥാന അസി. ജന.സെക്രട്ടറി ഡി. മാത്യൂസ്, സംസ്ഥാന ഓൾഗനൈസിംഗ് സെകട്ടറിമാരായ വിജയൻ നായർ , ജോസഫ് പി. തോമസ്, കോട്ടയം ജില്ലാ പ്രസിഡന്റ് വി.കെ. മത്തായി തുടങ്ങിയവർ സംസാരിച്ചു.