കൊല്ലം : കൊല്ലത്ത് കാര്‍ കത്തി മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. കേരള കൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ കാറിന് തിപിടിക്കുകയായിരുന്നു.കാറിന്റെ വാതിലുകള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവം കണ്ട് അതുവഴി വന്നയാള്‍ കാറിന്റെ പിന്നിലെ ചില്ല് തകര്‍ത്തെങ്കിലും തീ ആളിപടരുകയായിരുന്നു. പരവൂരില്‍ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചുവെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.