പശ്ചിമ ബംഗാൾ : ലഹരിമരുന്നിനടിമയായ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായത്.പശ്ചിമബംഗാളിലെ സില്ലിഗുരയിലാണ് സംഭവം നടന്നത്. 24 വയസ് മാത്രമാണ് പ്രതിയുടെ പ്രായം. രാംപ്രസാദ് സാഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. രാംപ്രസാദ് സാഹ ലഹരിക്ക് അടിമയാണെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പതിവായി വനത്തിലെത്താറുണ്ടെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സുബ്രതാ ദാസ് (22) അജയ് റോയ് (24) എന്നിവര്‍ക്കൊപ്പമാണ് വ്യാഴാഴ്ച രാംപ്രസാദ് വനത്തിലെത്തിയത്. ഇവരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. തന്റെ കയ്യിലെ പണം തീര്‍ന്നപ്പോഴാണ്കൂടുതല്‍ ലഹരിമരുന്ന് വാങ്ങാനായി രാംപ്രസാദ് സുബ്രതയോട് 10 രൂപ ആവശ്യപ്പെട്ടത്. എന്നാല്‍, പണം നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായതും സുബ്രത കല്ലുപയോഗിച്ച് രാംപ്രസാദിനെ കൊലപ്പെടുത്തിയതും.