തിരുവനന്തപുരം : ഫാർമ സൂട്ടിക്കൽ ആൻഡ് സെയിൽസ് മാനേജേഴ് സ് വെൽഫെയർ അസോസിയേഷൻ 19ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തും. ഈ മേഖലയിലെ ഓൺലൈൻ വ്യാപാരം സുതാര്യം ആക്കുക, ക്ഷേമനിധി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തുന്നത് എന്ന് സംസ്ഥാന സെക്രട്ടറി പി. ദിനേശൻ, പ്രശാന്ത് ആർ നായർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനിൽ എന്നിവർ നടത്തിയ പത്രസമ്മേ ളനത്തിൽ അറിയിച്ചു.