തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍.തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം സ്റ്റ്യാച്യൂ പുന്നന്‍ റോഡ് ഗോകുലത്തില്‍ ദിവ്യാ ജ്യോതിയെ (41) പോലീസ് അറസ്റ്റ് ചെയ്തു.
ടൈറ്റാനിയത്തില്‍ കെമിസ്റ്റ് തസ്തികയില്‍ സ്ഥിരം ജോലി വാഗ്ദാനം നല്‍കി 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പിരപ്പന്‍കോട് സ്വദേശിനിയുടെ പരാതിയില്‍ വെഞ്ഞാറമൂട് പോലീസാണ് ഇന്നലെ ദിവ്യ ജ്യോതിയെ അറസ്റ്റ് ചെയ്തത്. ഇതേ മാതൃകയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി 1.5 കോടിയോളം രൂപ തട്ടിയെടുത്തതായി ദിവ്യ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കേസിലെ മറ്റുപ്രതികളായ ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടെറ്റാനിയത്തിലെജനറല്‍ മാനേജര്‍ (ലീഗല്‍) ശശികുമാരന്‍ തന്പി, ഇദ്ദേഹത്തിന്‍റെ സുഹൃത്തായ ശ്യാംലാല്‍, മറ്റൊരു സുഹൃത്ത് തിരുമല വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന പ്രേംകുമാര്‍ എന്നിവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.