മണ്ണുത്തി: വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ ശ്വാന പ്രദര്‍ശനം നടക്കുന്ന ഗ്രൗണ്ടിനോട് ചേര്‍ന്ന് നിന്നിരുന്ന വന്‍മരം കടപുഴകി വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഒരു വാഹനം പൂര്‍ണമായും പത്തോളം വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു. പ്രദര്‍ശനത്തിനെത്തിയിരുന്നവര്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് മരം കടപുഴകി വീണത്.ഇവിടെ നിന്നിരുന്നവര്‍ക്കാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി കൂറ്റന്‍ മരം കടപുഴകി വീഴുകയായിരുന്നു. ഓടിമാറാന്‍ ശ്രമിക്കുന്നതിന് മുമ്ബേ മരത്തിനടിയില്‍പെട്ടവരാണ് മൂന്ന് പേര്‍. പരിക്കേറ്റവരെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുത്തി പൊലീസും തൃശൂര്‍ അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരം മുറിച്ചു മാറ്റി.