ലക്നൗ: അലഹബാദ് യൂണിവേഴ്സിറ്റിയില്‍ സുരക്ഷാ ജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് മുന്‍ വിദ്യാര്‍ത്ഥി നേതാവിന് കാമ്ബസിലേക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.ഫീസ് വര്‍ദ്ധനയ്ക്കെതിരെ മാസങ്ങളായി കാമ്ബസില്‍ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇയാള്‍ കാമ്ബസിലെത്തിയത്. അതേസമയം ഫീസ് വര്‍ദ്ധന പിന്‍വലിക്കില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ നിലപാട്.പ്രതിഷേധക്കാര്‍ സുരക്ഷാ ജീവനക്കാര്‍ക്കും സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കു നേരെയും കല്ലേറുണ്ടായി. ഒരു ബൈക്കിന് അക്രമികള്‍ തീയിട്ടു. മെയിന്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാര്‍ ബാറ്റണ്‍ കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു ഭാഗത്തും നിരവധി പേര്‍ക്ക് പരിക്കേറ്റു.സ്ഥിതി നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.