തിരുവനന്തപുരം: 2023വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ നടത്തിപ്പു മായി ബന്ധപ്പെട്ടു പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുന്നത് സബ് കളക്ടർ ഡോക്ടർ അശ്വതി ശ്രീനിവാസനാണ്. ഫെബ്രുവരി 27ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തു ന്നതോടെ യാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല ഉത്സവത്തിനു തുടക്കം ആകുന്നത്.മാർച്ച് ഒന്നിന് രാവിലെ 9.20ന് കുത്തിയോട്ട വൃത ത്തിനു തുടക്കം കുറിക്കും. മാർച്ച് 7ന് രാവിലെ അടുപ്പുവെട്ടു ചടങ്ങ്, ഉച്ചക്ക് 2.30ക്ക് പൊങ്കാല നിവേദിക്കും. വൈകുന്നേരം 7.45ന് കുട്ടിയോട്ടബാലൻമാരുടെ ചൂരൽകുത്ത്, രാത്രി 10.30ക്ക് മണക്കാട് ശാസ്‌ത ക്ഷേത്രത്തിൽ ദേവിയുടെ പുറത്തു എഴുന്നള്ളത്ത്, എട്ടാം തീയതി രാവിലെ 11മണിക്ക് ദേവിയുടെ അകത്ത് എഴുന്നള്ളത്തു നടക്കും. അന്ന് രാത്രി നടക്കുന്ന ഗുരുസി ചടങ്ങുകളോടെ ഉത്സവത്തിന് സമാപനം ആകും.