കൊല്ലം : കൊല്ലം നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പുരയിടത്തിന് മതില് കെട്ടുന്നത്തിനുള്ള പെര്‍മിറ്റിനായി അപേക്ഷ നല്‍കിയിരുന്നുവെന്നും മൂന്ന് മാസമായി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങുകയാണെന്നും കൃഷ്ണകുമാരി പറഞ്ഞു. സെക്രട്ടറിയെ ഉപരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വയോധികയുടെ ആരോപണം.എന്നാല്‍, കൃഷ്ണകുമാരി തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. പൊതുമരാമത്ത് വകുപ്പിന്റെ റോഡിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ പി.ഡബ്ല്യു.ഡി.യുടെ അനുമതി ലഭിച്ചാലേപെര്മിറ്റ് നല്കാന് കഴിയൂ എന്നാണ് സെക്രട്ടറി പറയുന്നത്.