പയ്യന്നൂര്‍: പയ്യന്നൂരില്‍ വ്യാപാരിയുടെ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.ചൊവ്വാഴ്ച്ച ഉച്ചയോടെ പയ്യന്നൂര്‍ നഗരത്തിലെ വ്യാപാരി അബ്ദുള്‍സലാമിന്റെ കൊറ്റി റെയില്‍വേ മേല്‍പാലത്തിന് സമീപത്തുള്ള ദാറുല്‍ സലാം എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുടമയുടെ പരാതിയിലാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അബ്ദുല്‍സലാമിന്റെ വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീടുകളില്‍ പോയിരുന്നതിനാല്‍ വീട്ടിലാരുമുണ്ടായിരുന്നില്ല.
ഉച്ചയോടെ അബ്ദുല്‍ സലാം വീട്ടിലെത്തി ഭക്ഷണം കഴിച്ചു കടയിലേക്ക് തിരിച്ചു പോയതായിരുന്നു. ഇയാളുടെ മകളുടെ മകന്‍ സ്‌കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതില്‍ കുത്തിതുറന്നതായി കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ അബ്ദുല്‍ സലാം വീട്ടില്‍ കയറി നോക്കിയപ്പോള്‍ കിടപ്പുമുറിയിെ അലമാര കുത്തിതുറന്ന നിലയിലായിരുന്നു. ഇതിന്റെ വലിപ്പില്‍ ബാഗിലുണ്ടായിരുന്ന മൂന്നരലക്ഷം രൂപയാണ് മോഷണം പോയത്. ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലിസെത്തി സ്ഥലത്ത് പരിശോധന നടത്തി.പട്ടാപ്പകല്‍ നടന്ന മോഷണം പയ്യന്നൂരിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.