തിരുവനന്തപുരം :പ്രേം നസീർ സ്മൃതി -2023യോട് അനുബന്ധിച്ചു നടൻ കുഞ്ച നും, ഗോപിനാഥ് മുതുകാ ടിനും പ്രേം നസീർ പുരസ്‌കാരങ്ങൾക്ക് അർഹനായി.പ്രേം നസീർ സുഹൃത് സമിതി,ഉദയ സമുദ്ര അഞ്ചാമത് ചലച്ചിത്ര അവാർഡുകൾക്ക് മികച്ച ചിത്രം അപ്പൻ, മികച്ച സംവിധായകൻ തരു ൺ മൂർത്തി, മികച്ച നടൻ അലൻ സിയർ, മികച്ച നടി ഗ്രേസ് ആന്റണി എന്നിവർക്കും ലഭിച്ചു.മികച്ച സഹ നടി ശ്രീ ലക്ഷ്മി,ഗാനരചന അജയ് വെള്ളരി പ്പന,തുടങ്ങി നിരവധി പ്രമുഖർക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 6മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.എസ് സുരേഷ് ബാബു,സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പത്രസമ്മേളനത്തിൽ ആണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.