വടക്കാഞ്ചേരി: കുണ്ടന്നൂര്‍ ചുങ്കം സെന്‍ററിനു സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ഹോട്ടല്‍ ജീവനക്കാരി മരിച്ചു.മങ്ങാട് സ്വദേശി അണ്ടേക്കുന്നത്തു വീട്ടില്‍ ശിവരാമന്‍റെ ഭാര്യ സരള (46) ആണു മരിച്ചത്. ചുങ്കം സെന്‍ററിനു സമീപത്തെ ഹോം സെന്‍ററിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പുഷ്പ ഹോട്ടലിലേക്കാണ് മലബാര്‍ എന്‍ജിനിയറിംഗ് കോളജിന്‍റെ ബസ് ഇടിച്ചു കയറിയത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടം. ഏതാനും വിദ്യാര്‍ഥികള്‍ക്കും ബസ് ജീവനക്കാര്‍ക്കും നിസാര പരിക്കുണ്ട്.വടക്കാഞ്ചേരി ഭാഗത്തുനിന്നാണു ബസ് വന്നത്. ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതോടെ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോട്ടലിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ജോലി ചെയ്തുകൊണ്ടിരുന്നസരളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷമായി ഈ ഹോട്ടലില്‍ ജോലിചെയ്യുകയാണ് സരള.
ബസിന്‍റെ പിന്‍വശത്തെ ചില്ലു തകര്‍ത്താണ് പരിക്കേറ്റ വിദ്യാര്‍ഥികളെ പുറത്തെത്തിച്ചത്. നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ആക്‌ട്സ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തിവടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.