മലേഷ്യ :വടക്കു കുഴക്കന്‍ മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് മലേഷ്യയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ മരിച്ചു. 70000 ആളുകളെ പല കേന്ദ്രങ്ങളിലേക്ക് മാറ്രിയതായി അധികൃതര്‍ അറിയിച്ചു. 31,000 ജനങ്ങള്‍ പലായനം ചെയ്തെന്നും മറ്റുള്ളവരെ താത്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വീടുകള്‍ തകരുകയും സാധനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവുകയും ചെയ്തു. ഹാങ്, ജോഹോര്‍, പെരാക്ക് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചേക്കും. മണ്‍സൂണ്‍ കാലത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഇവിടെ പതിവാണ്. ദുരന്ത നിവാരണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ അധിക ഫണ്ട് അനുവദിക്കുമെന്ന് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു.