തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്.ഇന്നലെ സംസ്ഥാന വിപണിയില്‍ വീണ്ടും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,000 രൂപ കടന്നിരുന്നു. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 50 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5025 രൂപയാണ്.