മാന്നാര്‍ :റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. മാന്നാര്‍ കുരട്ടിക്കാട് തെള്ളികിഴക്കെതില്‍ രാഗേഷ് ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കിയത്.മാന്നാര്‍ യു ഐ ടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകും വഴിയാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് കിഴക്കേ നടയില്‍ റോഡില്‍ കിടന്ന് പേഴ്സ് കിട്ടിയത്. ഉടന്‍ തന്നെ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പേഴ്സ് ഏല്പിക്കുകയും ചെയ്തു. ഇതിന് മുന്‍പ് തന്നെ പേഴ്സ് കളഞ്ഞു പോയതായി മാന്നാര്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരനായ അമല്‍ സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് അമലിനെ പേഴ്സ് കിട്ടിയ വിവരം വിളിച്ചു അറിയിച്ചു.