കൊച്ചി: പാക്കിസ്ഥാന്‍ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വര്‍ക്കിന്റെ കണ്ണികള്‍ കേരളത്തിലും സജീവം. കടല്‍ മാര്‍ഗം ഇവര്‍ വന്‍തോതില്‍ ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് ഒഴുക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. മത്സ്യബന്ധന ബോട്ടുകള്‍ വഴി വന്‍തോതില്‍ ലബരികള്‍ കേരളത്തിലേക്കൊഴുക്കുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വിഴിഞ്ഞം തീരക്കടലില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശികളെ ജയിലില്‍ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.ശ്രീലങ്കന്‍ സ്വദോശികളാണ് ഹാജി സലിമിനു വേണ്ടി കൂടുതലായും ലഹരിക്കടത്തു നടത്തുന്നത്.പാക്കിസ്ഥാന്‍ തീരത്തുനിന്നു മത്സ്യബന്ധന ബോട്ടില്‍ ഇവര്‍ വന്‍തോതില്‍ രാസലഹരിയും ആയുധങ്ങളും ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്കു കടത്തുന്നതായും എന്‍ഐഎ പറയുന്നു. വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ട ശേഷം നിര്‍ജീവമായ എല്‍ടിടിഇയുടെ സ്ലീപ്പിങ് സെല്ലുകളെയാണു ലഹരികടത്തിനു ദുരുപയോഗിക്കുന്നത്. എന്‍ഐഎ അറസ്റ്റ് ചെയ്ത ശ്രീലങ്ക സ്വദേശി സി.ഗുണശേഖരന്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം വ്യാപിപ്പിക്കുന്നത്.
രാസലഹരിമരുന്ന് അഫ്ഗാനിസ്ഥാനില്‍നിന്നും ആയുധങ്ങള്‍ പാക്കിസ്ഥാനില്‍നിന്നുമാണു ഹാജി സലിം സംഘം സ്വരൂപിക്കുന്നത്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയും ഇവര്‍ക്കു ലഭിക്കുന്നുണ്ടെന്ന സൂചനയും പ്രതികളുടെ മൊഴികളിലുണ്ട്.