തിരുവല്ല : എം സി റോഡിലെ കുറ്റൂര്‍ ജംഗ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കുറ്റൂര്‍ ഹൈസ്കൂളിന് മുന്‍ വശത്തായി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ രണ്ട് കാര്‍ യാത്രികരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് തിരുവല്ല പോലീസ് എത്തിയാണ് നേരെയാക്കിയത്.