ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി ഉൾപ്പെടെ 16 സൈനികർ മരിച്ചു

പാലക്കാട് (മാത്തൂര്‍):വടക്കന്‍ സിക്കിമിലെ സേമയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ പുത്തന്‍വീട്ടില്‍ സഹദേവന്റെ മകന്‍ വൈശാഖ് (28) ഉള്‍പ്പെടെ 16 സൈനികര്‍ മരണമടഞ്ഞു. 221 കരസേന റെജിമെന്റില്‍ നായിക്ക് ആണ് വൈശാഖ്. മരിച്ചവരില്‍ മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനില്‍ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. ഇരുപത് സൈനികരാണ് ഇതില്‍ ഉണ്ടായിരുന്നത്.

കുത്തനെയുള്ള ഇറക്കത്ത് കൊടും വളവ് തിരിയുമ്പോള്‍ ട്രക്ക് റോഡില്‍ നിന്ന് തെന്നി മലയിടുക്കില്‍ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂര്‍ണമായി തകര്‍ന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്.ടി.എന്‍.എം ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ടോടെ വൈശാഖിന്റെ മൃതദേഹം നാട്ടിലെത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ചെങ്ങണിയൂര്‍കാവ് മൈതാനത്ത് പൊതുദര്‍ശത്തിന് വച്ച ശേഷം പാമ്പാടി ഐവര്‍മഠത്തില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 + two =