കൊമ്പുകളുടെ വളവ് -ശിവകുമാർ എന്ന ഗജവീരന് എന്നും “ശാപം ” ദേവസ്വം ബോർഡ്‌ അടിയന്തിരമായി ഇടപെട്ടു കൊമ്പുകളുടെ വളവു മുറിച്ചുമാറ്റി ഗജവീരനെ “ശാപമുക്തനാക്കണം “

(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഏതൊരു ഗജ വീരന്റെയും ഗാംഭീ ര്യം വെളുത്ത കൊമ്പുകളും, നിരപ്പാർന്ന മസ്തകവും മറ്റു ഏഴു അഴകുകളും ആണെന്ന് മാതംഗ ശാസ്ത്രത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ വലിയശാല ദേവസ്വത്തിനു കീഴിൽ ഉള്ള ശിവകുമാർ എന്ന കരി വീരന് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിലും അവന്റെ നീളം ഏറിയതും എന്നാൽ ക്രമം തെറ്റി വളഞ്ഞുള്ള കൊമ്പാണ് അവനു ഏറെ ശാപം ആയി മാറി തീർന്നിരിക്കുന്നത്. കൊമ്പിന്റെ വളവുകൾ ക്കിടയിൽ നീളമേറിയ തുമ്പി ക്കൈ കൊണ്ടു പനബട്ടയും, ഓലയും തുടങ്ങിയ തീറ്റകൾ എടുക്കാൻ വളരെ അധികം കഷ്ട പെടുകയാണ് ശിവകുമാർ. വളഞ്ഞ കൊമ്പുകൾ വർഷങ്ങൾക്കു മുൻപ് ചീകി മുറിച്ചു മാറ്റി എങ്കിലും അവവീണ്ടും വളർന്നതാണ് ഈ കരി വീരന് ഇപ്പോൾ “പാര “ആയി തീർന്നിരിക്കുന്നത്. ദേവസ്വം ബോർഡ്‌ അധികാരികൾ അടിയന്തിരം ആയി ഇടപെട്ടുഇതിനു പരിഹാരം ഉണ്ടാക്കേണ്ടതാണ് എന്നുള്ള ആവശ്യം ഭക്ത ജനങ്ങളിൽ നിന്നും, ആന പ്രേമികളിൽ നിന്നും ഉയരുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × five =