ന്യൂഡൽഹി : മക്കളെക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിഷ്ണു മിശ്ര, ദുര്‍ഗ ദത്ത് എന്നിവരാണ് അറസ്റ്റിലായത്.മക്കളെ കൊല്ലുമെന്നും അല്ലെങ്കില്‍ 30 ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ മകന്‍റേയും മകളുടേയും ഫോട്ടോ പിതാവിന്‍റെ വാട്സ്‌ആപ്പിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് വാട്സ്‌ആപ്പ് കോള്‍ എടുക്കാന്‍ സന്ദേശമയച്ചു. വിളിക്കുന്നത് ഗുണ്ടാസംഘമാണെന്ന് അറിയിച്ച ശേഷം കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറയുകയും കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഭയന്ന പിതാവ് ഫോണ്‍ കട്ടു ചെയ്യുകയും നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നാലെ പ്രതികള്‍ കുട്ടികളുടെ മാതാവിന്‍റെ ഫോണിലേക്കും ഭീഷണി സന്ദേശമയക്കുകയായിരുന്നു. കുട്ടികളെ കൊല്ലാതിരിക്കണമെങ്കില്‍ 30 ലക്ഷം നല്‍കണമെന്നും ഇവര്‍ നിര്‍ദേശം നല്‍കി. പണം അയക്കാനുള്ള അക്കൗണ്ട് നമ്ബറും പ്രതികള്‍ അയച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് ദമ്ബതികള്‍ പൊലീസില്‍ പരാതി നല്‍കി.
വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.