പാറശാല: ദേശീയ പാതയില്‍ ഇഞ്ചിവിള ചാനല്‍ ക്രോസിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ ലോറി ഡ്രൈവര്‍ മധുര കാരുപ്പട്ടി സ്വദേശി മുരുകന്‍(40),ക്ളീനര്‍ രമേശ് (27) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനച്ചമൂട്ടില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ .ബസും മധുരയില്‍ നിന്ന് തിരുവനന്തപുരം ചാലയിലേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇന്നലെ രാവിലെ 6നാണ് സംഭവം. ബസ് യാത്രക്കാരില്‍ നിസാര പരിക്കേറ്റ നാലുപേരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ലോറിയുടെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.