കൊരട്ടി: തൊട്ടു മുന്നില്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് തൊട്ടുപിന്നിലുണ്ടായിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മീഡിയനില്‍ കയറി ഇടിച്ചു നിന്നു.ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 10.20നായിരുന്നു അപകടം. രണ്ടു മിനി ബസുകളിലായി തമിഴ്നാട്ടിലെ കള്ളകുറിശിയില്‍ നിന്നും അയ്യപ്പഭക്തരുമായി ശബരിമലക്ക് പോകുകയായിരുന്ന ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. മീഡിയനില്‍ കയറിയ ബസ് ഹൈമാസ്റ്റ് വിളക്കിന്‍റെ തൂണില്‍ ഇടിച്ചാണ് നിന്നത്. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.