പാലക്കാട്: എ.ഐ.വൈ.എഫ് പ്രാദേശിക നേതാവിനെ മര്‍ദ്ദിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍.മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരനായ രാജ്കുമാര്‍ ആണ് എ.ഐ.വൈ.എഫ് പ്രാദേശിക നേതാവായ അലി അക്ബറിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാറിനെ അഗളി സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച സമയത്താണ് അലി അക്ബറിനെ മദ്യ ലഹരിയില്‍ ആക്രമിച്ചത്. ഡിസംബര്‍ 23-ന് രാത്രി അഗളി മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന വ്യാപാര സമുച്ചയത്തില്‍ രാജ്കുമാറും മറ്റു ചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജ്കുമാറിനെസര്‍വീസില്‍ നിന്നു് സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്കുമാറിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.